*സ്നേഹിതരെ...*
സദുദ്ദേശ്യത്തോടെ അല്ല, അലസമായി ഇരുന്നപ്പോൾ ബൈബിൾ എടുത്തു വായിച്ചു. തുറന്നു കിട്ടിയത് മത്തായി സുവിശേഷകൻ വിവരിക്കുന്ന മലയിലെ പ്രസംഗം...അഷ്ടഭാഗ്യങ്ങൾ എടുത്തു വായിച്ചു. അഷ്ടഭാഗ്യങ്ങൾ എട്ട് ഇല്ല, ഏഴ് ഉള്ളു. ഒരെണ്ണം ആവർത്തനം ആണ്...ബോബി അച്ചൻ പ്രസംഗിച്ചത് ഓർത്തു....നീതിക്കു വേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവർ ഭാഗ്യവാന്മാർ..ആവർത്തനം ആണ്...മനപ്പൂർവ്വം ദൈവം ചേർത്തു വെച്ചതാണ്..അത്രക്ക് പ്രധാനപെട്ടതാണ് എന്നു ഓർമ്മിപ്പിക്കാൻ...അപരന് അർഹിക്കുന്നത് നൽകുക..അതാണ് നീതി..Give him what is due to him...കടിനാദ്ധ്വാനം കഴിഞ്ഞു വരുന്ന അപ്പച്ചന് കയറി വരുമ്പോൾ തന്നെ മകൾ കൊണ്ടു കൊടുക്കുന്ന ചൂട് ചായ ആണ് നീതി...പ്രായമായ അമ്മാമ്മക് തണുപ്പ് വരുമ്പോൾ പുതപ്പു നേരെ എട്ടു കൊടുക്കുന്നതും നീതി തന്നെ...വലിയ കാര്യങ്ങളിൽ മാത്രം ആണ് നീതി കേട്ടിരിക്കുന്നത്..കോടതിവിധികൾ, ധർമമണ്ഡലങ്ങൾ എന്നിവിടങ്ങളിൽ..ഇത്ര ചെറിയ കാര്യങ്ങളിൽ നീതിക്ക് ബന്ധം ഉണ്ടോ.?....ഉണ്ടടോ....നീതി നീതി തന്നെ...ചെറിയ കാര്യങ്ങളിലെ നീതി പരിഗണിക്കാൻ പറ്റാത്തത് ആണ് നമ്മുടെ അഹം..അതുകൊണ്ടു ആണ് നീതി ചിന്തയിൽ പോലും വരാത്തത്...ഒരു ഹായ് പറച്ചിൽ..ഒരു whatspp msg, ഒരു ഫോൺ കാൾ, ഒരു പുഞ്ചിരി, ഒരു സന്ദർശനം...ഇതൊക്കെ മതിയാകും,പല ബന്ധങ്ങളിലും നീതി പുലരാൻ...അഹം വെടിഞ്ഞു ആഴത്തിൽ ചിന്തിക്കണം.. നീതി നിറയട്ടെ ബന്ധങ്ങളിൽ..അപരന് അർഹിക്കുന്നത് കൊടുത്തു നന്മ വിതരുന്നവരാകാം...ബന്ധങ്ങളിൽ ഊഷ്മളത നിറയട്ടെ...ആരുടേതുമല്ലാത്ത കാരണങ്ങളാൽ പരസ്പരം കുറ്റപ്പെടുത്തി..നീതിയെ അകട്ടിയിട്ടുണ്ട് നമ്മൾ..ഇത് വളരെ സ്പഷ്ടമായി എഴുതുന്നത് രണ്ടു ബന്ധങ്ങളിൽ ഈ നീതി ഞാൻ നിഷേധിച്ചു വെച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ടു തന്നെ( മറുചോദ്യങ്ങൾ പ്രതീക്ഷിക്കുന്നില്ല😄). ഞാൻ അകറ്റിയ ആത്മബന്ധങ്ങൾ എന്നെ നോക്കി ചിരിക്കുന്നു.. അഹത്തെ വെടിയാനുള്ള വിശാലത നമ്മുക് ഒരുമിച്ച് പ്രാർത്ഥിച്ചെടുക്കാം..ഞാനുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നീതി നിറയട്ടെ...സമർപ്പിതസമൂഹങ്ങൾ, ഇടവകകൾ, കുടുംബങ്ങൾ, സൗഹൃദവലയങ്ങൾ ഇവിടെയൊക്കെ പകുതിയോളം പേർ ഇങ്ങനെ നീതിയുടെ അരുവികളായി ഒഴുകിയാൽ എത്ര സുന്ദരമായിരിക്കും ബന്ധങ്ങൾ...നീതിയുടെ പ്രേഷിതരാകാം...🙏🙏🙏സ്നേഹിക്കാനും കൈകോർത്തു മുന്നേറാനും ഉള്ള സത്ത ഉള്ളവരാകാം..😄😄സർവേശ്വരൻ അനുഗ്രഹിക്കട്ടെ
ഷിബിനച്ചൻ
No comments:
Post a Comment